തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം ഇന്ന് പ്രഖ്യാപിക്കും. അന്വേഷണം നടത്താനുള്ള സംഘത്തെ ഇന്ന് വിജിലന്‍സ് മേധാവി തീരുമാനിക്കും.
ആരോപണ വിധേയന്‍ എഡിജിപിയായതിനാല്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത തന്നെ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചേക്കും എന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥരായി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും വരിക.
അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിവി അന്‍വര്‍ എം.എല്‍.എ നല്‍കിയ പരാതിയിലുള്‍പ്പെട്ട സാമ്പത്തിക ആരോപണങ്ങള്‍ തന്റെ സംഘത്തിന് അന്വേഷിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് സ്വീകരിച്ചിരുന്നത്. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ശുപാര്‍ശ ഡിജിപി ആഭ്യന്തര വകുപ്പിന് നല്‍കുകയായിരുന്നു.
എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുത്തില്ല. അജിത് കുമാറിന് സര്‍ക്കാര്‍ സംരക്ഷണമൊരുക്കുന്നുവെന്ന ആരോപണം ശക്തമായതോടെ ശുപാര്‍ശ നല്‍കിയതിന്റെ ഏഴാം ദിവസം മുഖ്യമന്ത്രി അന്വേഷണം നടത്താമെന്ന് തീരുമാനമെടുക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക