തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ ചുമതല തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിന്. എസ് പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സംസ്ഥാനമൊട്ടാകെ അന്വേഷണ പരിധിയിൽ വരുന്നതാണ് യൂണിറ്റ് ഒന്ന്. പി വി അൻവർ എംഎൽഎ നൽകിയ പരാതിയിലെ അഞ്ചു ആരോപണങ്ങളാണ് അന്വേഷണപരിധിയിൽ പ്രധാനമായും വരുന്നത്. ഇത് മലപ്പുറം, തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ്.
എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാതെ പ്രാഥമിക അന്വേഷണമാകും നടത്തുക. അന്വേഷണത്തിലെ കണ്ടെത്തൽ ശുപാർശയായി റിപ്പോർട്ട് നൽകും. അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഢംബര ഭവന നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി വി അൻവർ എഡിജിപി അജിത് കുമാറിനെതിരെ രംഗത്തു വന്നിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക