കല്‍പ്പറ്റ: വയനാട്ടില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് പരാതി. കുഞ്ഞിന്റെ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തുകയാണ്. ഈ വര്‍ഷം മെയ് മാസത്തിലാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്.
നേപ്പാള്‍ സ്വദേശിയായ യുവതി കല്‍പ്പറ്റയിലാണ് പ്രസവിച്ചത്. പ്രസവത്തിന് ശേഷം ഭര്‍ത്താവും അമ്മയും അച്ഛനും ചേര്‍ന്ന് ഈ കുഞ്ഞിനെ കടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധപൂര്‍വം മരുന്ന് നല്‍കി പ്രസവം നടത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അതിന് ശേഷം കുഞ്ഞിനെ കൊന്ന് മൃതദേഹം അടക്കം ചെയ്‌തെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രസവത്തിന് ശേഷം യുവതി നേപ്പാളിലേയ്ക്ക് പോയിരുന്നു. അതിന് ശേഷം തിരികെ വന്നാണ് പരാതി നല്‍കുന്നത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോള്‍ കല്‍പ്പറ്റ പൊലീസ്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക