തിരുവനന്തപുരം: തൃശൂര്‍ പൂരം വിവാദത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 24 ാം തിയതിക്ക് മുമ്പ് റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിക്കുന്ന പക്ഷം അതിന് വേണ്ടുന്ന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്റെ ഇടനിലക്കാരനായെന്ന് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. വസ്തുതാപരമായ മറുപടിയല്ല പൊലീസ് ആസ്ഥാനത്തു നിന്ന് നല്‍കിയത്. ഈ തൊപ്പി എന്റെ തലയില്‍ ചാര്‍ത്താന്‍ നില്‍ക്കണ്ട. പൊലീസുകാരെ ഇടനിലക്കാരായി ഉപയോഗിച്ചത് പ്രതിപക്ഷമാണ്. തങ്ങള്‍ക്ക് ഇടനിലക്കാരെ വേണ്ട. രാഷ്ട്രീയ വിവാദത്തിനായി പൊലീസിനെ അയക്കുന്ന നടപടി ഞങ്ങളുടേതല്ല. പഴയ കാര്യങ്ങള്‍ പ്രതിപക്ഷ നേതാവ് മറക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്നും', മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'എന്തായാലും ഒരുകാര്യം വ്യക്തമായി പറയാം: ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒരു പോലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍, അത് ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കില്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടി ഉണ്ടാകും. അത് അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണ്.'
കോണ്‍ഗ്രസ്- ബിജെപി സഖ്യം പച്ചയായ സത്യം. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് സഖ്യമുണ്ടാക്കിയത് തെളിവ്. ജയറാം പടിക്കലിന്റെ പുസ്തകത്തിന്റെ വരികള്‍ വായിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളില്‍ മറുപടി പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക