മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഇടത് എംഎല്‍എ പി വി അന്‍വര്‍. പി ശശിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം. അദ്ദേഹത്തിന്റെ ജോലി ആത്മാര്‍ഥമായും സത്യസന്ധമായും നിര്‍വഹിച്ചിരുന്നെങ്കില്‍ ഈ സര്‍ക്കാരിനെ സംബന്ധിച്ച് ഒരു പ്രതിസന്ധിയേ വരില്ലായിരുന്നു. ഈ സര്‍ക്കാരിനേയും പാര്‍ട്ടിയേയും ഈ ഒരു അവസ്ഥയിലെത്തിച്ചതിന്റെ ഉത്തരവാദിത്തം പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. അത് നിങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ കാണാം. സമൂഹത്തിനിടയില്‍ ഒരു മാനക്കേടുണ്ടാക്കി. ഇതൊരു ചീഞ്ഞ കേസായി പോയി. അദ്ദേഹം കഴിവില്ലാത്ത വ്യക്തിയൊന്നുമല്ലല്ലോ. അദ്ദേഹത്തിന്റെ കഴിവും ശേഷിയും അപ്രമാദിത്വവും കണക്കിലാക്കിയാണ് പാര്‍ട്ടി ഈയൊരു പൊസിഷനിലിരുത്തിയത്. അങ്ങനെയൊരാള്‍ക്ക് ഇങ്ങനെ വീഴ്ച പറ്റുമോ. അവിടെയാണ് അദ്ദേഹത്തിന് വേറെ അജണ്ടയുള്ളതായി ഞാന്‍ പറയുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.
പൊലീസിന്റെ വയര്‍ലെസ് മെസേജ് അടക്കം ചോര്‍ത്തിയ ആള്‍ക്കെതിരെ നിയമനടപടിയുമായി പോയപ്പോള്‍ അതിന് തടയിട്ടവനാണ് ശശിയും അജിത്ത് കുമാറും. കോടികള്‍ വാങ്ങിയിട്ടുതന്നെയാണ് തടയിട്ടത്. അതില്‍ ശശിക്ക് എന്തെങ്കിലും കിട്ടിയോയെന്ന് എനിക്കറിയില്ലെന്നും അന്‍വര്‍ പറഞ്ഞു. സിഎമ്മും പൊതുസമൂഹവും പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധത്തിന്റെ മറയായിട്ടാണ് പി ശശി നിന്നിട്ടുള്ളത്. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ. താഴേക്കിടയില്‍ നിന്ന് വിവരം കിട്ടില്ലേ പാര്‍ട്ടിക്ക്, സിഎമ്മിന് അതുണ്ടായിട്ടില്ല-അന്‍വര്‍ പറഞ്ഞു
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ രാപ്പകല്‍ അധ്വാനിക്കുന്ന ഒരു രാഷ്ട്രവിരുദ്ധന്‍, രാജ്യദ്രോഹ കുറ്റമായ പൊലീസിന്റെ വയര്‍ലെസ് മെസേജടക്കം ചോര്‍ത്തി ജനങ്ങളുടെ മുമ്പില്‍ പ്രക്ഷേപണം ചെയ്തിട്ട് അവനെതിരേ നിയമനടപടിയുമായി പോയപ്പോള്‍ അതിന് തടയിട്ടവനാണ് ശശിയും അജിത് കുമാറും. കോടികള്‍ വാങ്ങിയിട്ടുതന്നെയാണ് തടയിട്ടത്. അതിന് ശശിക്ക് എന്തെങ്കിലും കിട്ടിയോയെന്ന് എനിക്കറിയില്ല. എം ആര്‍ അജിത്കുമാറിന് കിട്ടിയെന്ന് ഉറപ്പാണ്.
വയര്‍ലെസ് ചോര്‍ത്തിയ കേസില്‍ കൃത്യമായ കുറ്റപത്രം കൊടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. എന്താണ് പൊളിറ്റിക്കല്‍ സെക്രട്ടറി കൃത്യമായി ഇടപെടാത്തത്. അതുതന്നെയാണ് വിഷയമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര വകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിന് മുമ്പായിട്ടായിരുന്നു അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക