തൃശൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു. ബിനോയ്-ജെനി ദമ്പതികളുടെ മകള്‍ ഐറീന്‍ ആണ് മരിച്ചത്. ചേലൂര്‍ പള്ളിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
കുട്ടി തൊട്ടുമുന്നിലൂടെ നടന്നുപോകുന്നത് കാണാതെ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ടാണ് ഐറീന്‍ മരിച്ചത്. ഈ സമയം മാതാപിതാക്കള്‍ തൊട്ടടുത്ത് ഉണ്ടായിരുന്നില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുട്ടിയുടെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങി. ഉടന്‍തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക