കൊച്ചി: വിജയകരമായ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനും നല്ല ശമ്പളമുള്ള ജോലികൾ ഒരുക്കുന്നതിനും സംസ്ഥാനം മുൻഗണന നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഐബിഎസ് സോഫ്റ്റ്‌വെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി കെ മാത്യൂസ്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളും യുവാക്കളുമൊക്കെ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നല്ല ശമ്പളമുള്ള ജോലി ഇല്ലെങ്കിൽ നമ്മുടെ കുട്ടികളൊന്നും ഇവിടെ നിൽക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്റ് ഒരു കാരണവശാലും നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് പോകരുത്. അതെല്ലാം പ്രശ്നമാണ്. കെഎസ്ഇബി 2000 കോടിയുടെ നഷ്ടം, കെഎസ്ആർടിസി നഷ്ടത്തിന്റെ നഷ്ടം. ഇത്തരം ജോലി കൊണ്ട് കുടുംബത്തിന് ചെറിയ ഗുണമുണ്ടാകുമെന്നല്ലാതെ അത് നിലനിൽക്കുന്ന ഒന്നല്ല.
ഗവൺമെന്റ് ഒരു കാരണവശാലും നേരിട്ട് ഇങ്ങനെയുള്ള ഒരു കാര്യങ്ങളും ചെയ്യരുത്, ചെയ്യേണ്ട കാര്യമില്ല. വൃത്തിയും സുരക്ഷിതവുമായ കേരളം സൃഷ്ടിക്കുന്നതിലും അതുപോലെ സുരക്ഷിതമായി സഞ്ചരിക്കാനുള്ള റോഡുകളും ഉണ്ടാകണം. ഇത്തരം കാര്യങ്ങളിലാണ് ഗവൺമെന്റ് കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത്. ഇതൊക്കെ ഗവൺമെന്റിനേ ചെയ്യാനാകൂ, സ്വകാര്യ സ്ഥാപനങ്ങൾക്കൊന്നും ചെയ്യാനാകില്ല.
കേരളത്തെ ജീവിക്കാൻ പറ്റുന്ന സ്ഥലമാക്കി മാറ്റണം. അതിന് ചെയ്യേണ്ട മൂന്ന് കാര്യങ്ങളേയുള്ളൂ. ഒന്നാമത്തേത് വൃത്തി വേണം (ക്ലീൻ കേരള)- ഇത് നമ്മുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യമാണ്. രണ്ട് വേണ്ടത് സുരക്ഷിതത്വമാണ്. ഈ നഗരവത്കരണമെന്നൊക്കെ പറയുന്നത് ഒരു യാഥാർഥ്യമാണ്. കുടിക്കാൻ ശുദ്ധമായ വെള്ളം കിട്ടുക എന്നതൊരു പ്രധാന പ്രശ്നമാണ്. കഴിക്കാൻ നല്ല ഭക്ഷണം, റോഡുകളിൽ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുക, ദുരന്തങ്ങളിൽ നിന്നുള്ള സുരക്ഷ ഇതെല്ലാം പ്രധാനമാണ്.
ഒരു ജില്ലയെക്കുറിച്ചുള്ള അവലോകനം നടത്തുമ്പോൾ കലക്ടർമാരോടോ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ അധികാരികളോടോ ചോദിക്കണം, നല്ല ശമ്പളമുള്ള എത്ര ജോലികൾ നിങ്ങൾ സൃഷ്ടിച്ചുവെന്ന്. മൂന്നാമത്തേത് ഡിജിറ്റലിയുള്ള കാര്യമാണ്, അത് അത്ര പ്രശ്നമുള്ള കാര്യമല്ല. ഇതിനൊപ്പം പ്രാധാന്യം നൽകേണ്ട ഒന്നാണ് ക്ഷേമ പദ്ധതികളെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
"മൂലധനം ഉണ്ടാവുകയെന്നത് ഒരു പ്രദേശത്തിൻ്റെ ഭാവിയുടെ വ്യക്തമായ സൂചനയാണ്. അർത്ഥവത്തായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മൂലധനം ആവശ്യമാണ്. ഒരു ജോലി സ്ഥലത്ത് ആളുകളെ വേണമെങ്കിൽ, നിങ്ങൾക്ക് മൂലധനം ആവശ്യമാണ്. ഒരു സ്ഥലം പുരോഗമിക്കണമെങ്കിൽ കഴിവുള്ള ആളുകളെ ആകർഷിക്കാനും അവിടെ നിലനിർത്താനും കഴിയണം. അമേരിക്ക നന്നായി പുരോഗമിക്കുന്നതിൻ്റെ കാരണം, എല്ലാവരും അവിടെ പോയി വിദ്യാഭ്യാസം നേടാനും വിജയം നേടാനും ആഗ്രഹിക്കുന്നതു കൊണ്ടാണെന്നും" അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
"കേരളത്തിലേക്ക് നോക്കിയാൽ, നമ്മുടെ രാജ്യത്ത് വന്ന മുഴുവൻ മൂലധനത്തിലും നമ്മുടെ പങ്ക് 0.04% ൽ താഴെയാണ്. നമ്മുടെയിവിടെ വിദ്യാസമ്പന്നരായ ആൺകുട്ടികളും പെൺകുട്ടികളും അല്ലെങ്കിൽ കഴിവുള്ള ആളുകളുമൊക്കെ മറ്റു രാജ്യങ്ങളിലേക്ക് പോകുകയാണ്. പകരം മറ്റിടങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടേക്ക് കുടിയേറി വരുന്നു. ഏകദേശം 35 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളുണ്ട് നമ്മുക്കിവിടെ. ഈ സംഖ്യ 2030 ആകുമ്പോഴേക്കും 60 ലക്ഷമായി അല്ലെങ്കിൽ നമ്മുടെ ജനസംഖ്യയുടെ ആറിലൊന്ന് ആയി കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക