'ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്, നമ്പറില്‍ ബന്ധപ്പെടരുത്'; കെവൈസി അപ്‌ഡേഷന്റെ പേരിലെത്തും വ്യാജസന്ദേശം, മുന്നറിയിപ്പ്

വ്യാജ കെവൈസി ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു
Fake message of KYC update
പ്രതീകാത്മക ചിത്രം ഫെയ്‌സ്ബുക്ക്
Published on
Updated on

തിരുവനന്തപുരം: കെവൈസി അപ്ഡേഷന്‍ എന്ന വ്യാജേന നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. കെവൈസി അപ്‌ഡേഷന്റെ പേരില്‍ ബാങ്കില്‍നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് കെവൈസി അപ്‌ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളില്‍ അത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വ്യാജ കെവൈസി ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും വെബ്‌സൈറ്റില്‍ നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന തോടുകൂടി ഒടിപി ലഭിക്കുന്നു. അത് ബാങ്കില്‍ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്‌ക്കോ വെബ്‌സൈറ്റില്‍ തന്നെയോ നല്‍കുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു ഇതാണ് തട്ടിപ്പിന്റെ രീതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Fake message of KYC update
ഡ്രഡ്ജിങ് ഉടന്‍ അവസാനിപ്പിക്കില്ല; റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നാളെ ഷിരൂരില്‍

ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളില്‍ സംശയം തോന്നിയാല്‍ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്താവുന്നതാണ്. യാതൊരു കാരണവശാലും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യരുത്. സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 1930 എന്ന നമ്പറില്‍ വിളിക്കുക. പണം നഷ്ടമായി ആദ്യ ഒരു മണിക്കൂറില്‍ തന്നെ പരാതി നല്‍കിയാല്‍ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com