പത്തനംതിട്ട: ജോലിക്കായി വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ കുടുംബത്തിലെ അമ്മയും ബന്ധുവും കാറപകടത്തില്‍ മരിച്ചു. കാര്‍ ഓടിച്ച കന്യാകുമാരി മേക്കമണ്ഡപം വാത്തിക്കാട്ടു വിളൈ എസ് ബിപിന്‍ (30), കപ്പിക്കാട്ട് വ്‌ലാത്തിവിളൈ വസന്തി (58) എന്നിവരാണ് മരിച്ചത്. വസന്തിയുടെ ഭര്‍ത്താവ് കപ്പിക്കാട്ട് വ്‌ലാത്തിവിളൈ സുരേഷ് (62), മേക്കമണ്ഡപം വിരലികാട്രു വിളൈ സിബിന്‍ (30) എന്നിവര്‍ക്ക് പരിക്കേറ്റു. സുരേഷിനെയും സിബിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷിന്റെ പരിക്ക് ഗുരുതരമാണ്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഇഞ്ചപ്പാറയ്ക്കു സമീപം ആറുമുക്ക് പാലം ഭാഗത്താണ് അപകടം. പുനലൂര്‍ ഭാഗത്തേക്കു പോയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ വലതുവശത്തെ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ക്രാഷ് ബാരിയര്‍ ഒടിഞ്ഞ് ഒരറ്റം കാറിന്റെ മുന്നിലെ ചില്ല് തകര്‍ത്ത് അകത്തേക്കു കയറി. ക്രാഷ് ബാരിയറിന്റെ കൂര്‍ത്ത ഭാഗം കഴുത്തിലേക്കു തുളച്ചുകയറിയ ബിപിന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി വസന്തിയും മരിച്ചു. ബാക്കിയുള്ളവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിക്കേറ്റ ഡ്രൈവര്‍ സിബിനെ സുഹൃത്തായ ബിപിന്‍ വിളിച്ചുകൊണ്ടുവന്നതാണ്. തിരികെപ്പോകുമ്പോള്‍ ബിപിനാണ് വാഹനമോടിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വസന്തിയുടെ മൂത്ത സഹോദരിയുടെ മകനായ ബിപിന്‍ 2018-20 വര്‍ഷത്തില്‍ ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ കന്യാകുമാരിയും ട്രെയ്‌നറുമായിരുന്നു. വസന്തിയുടെ മകന്‍ സ്മിത്തിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രയയച്ച ശേഷം അവിടെ നിന്ന് നല്ല റോഡിലൂടെ പെട്ടെന്ന് സ്ഥലത്തെത്താനായാണ് സംഘം ഈ റൂട്ട് തെരഞ്ഞെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക