'ദുഷ്ടശക്തികള്‍ക്കെതിരെ, നാടിന്റെ നന്മക്ക് വേണ്ടി ഒരുമിച്ച് പോരാടാം'; പി വി അന്‍വറിനെ ക്ഷണിച്ച് മുസ്ലിംലീഗ് നേതാവ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞതിനു പിന്നാലെ പി വി അന്‍വര്‍ എംഎല്‍എയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് മുസ്ലിം ലീഗ് നേതാവ്. പി വി അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണ്. ദുഷ്ടശക്തികള്‍ക്കെതിരെ, നാടിന്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം എന്നും മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരി സമൂഹമാധ്യമക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. ചർച്ചയായതിനു പിന്നാലെ ഇഖ്ബാൽ മുണ്ടേരി ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ ഇടതു ഭരണം സംഘപരിവാറിന് കുടപിടിക്കുകയാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വര്‍ഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിന്റെയും യു ഡി എഫിന്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നില്‍ക്കാന്‍ പഴയ കോണ്‍ഗ്രസുകാരനായ അന്‍വര്‍ തയ്യാറാവുന്ന ഘട്ടത്തിന് സമയമായെന്നും ഇഖ്ബാല്‍ മുണ്ടേരി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നു.
അൻവർ പെട്ടെന്ന് ആർക്ക് മുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാണെങ്കിൽ തൻ്റെ മുന്നിൽ വഴങ്ങാത്തവനോട് കട്ടക്കലിപ്പുമാണ്. ഇനി മൂന്നാം ഘട്ടത്തിലേക്ക് കടക്കണം. യഥാർത്ഥ പിണറായി വിജയൻ ആരാണെന്ന് കൃത്യമായി മനസിലാക്കുന്ന പ്രധാന ഘട്ടമാണത്. പിണറായിയും , ശശിയും , MR അജിത് കുമാറും മൂന്നല്ല അതൊന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം. ഇനിയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പി വി അൻവറിൻ്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടത്. ഇഖ്ബാൽ മുണ്ടേരി കുറിപ്പിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക