'കമ്മിഷണർ ഒരാൾ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാകില്ല, ​ഗൂഢാലോചനയുണ്ട്'; വി എസ് സുനിൽകുമാർ

തൃശൂർപൂരം 2024 അലങ്കോലപ്പെട്ടതിന് പിന്നിൽ വ്യക്തമായ ​ഗൂഢാലോചനയും അതുമായി ബന്ധപ്പെട്ടിട്ടുള്ള ഇടപെടലുകളും ഉണ്ടായിട്ടുണ്ടെന്നുള്ള കാര്യത്തിൽ സംശയമൊന്നുമില്ല.
V S Sunil Kumar
വി എസ് സുനിൽകുമാർടെലിവിഷൻ ദൃശ്യം
Published on
Updated on

തൃശൂർ: തൃശൂർ പൂരം കലക്കിയതിൽ ​ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. കമ്മിഷണർ ഒരാൾ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാകില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൂരത്തിന്റെ സമയത്ത് ആവശ്യമില്ലാതെ പഴി കേൾക്കേണ്ടി വന്നയാളാണ് താനെന്നും അതുകൊണ്ടാണ് വ്യക്തിപരമായി അതിൽ വ്യക്തത വരണമെന്ന് പറയുന്നതെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

വിഎസ് സുനിൽകുമാറിന്റെ വാക്കുകൾ

'റിപ്പോർട്ട് പൂർണമായി പഠിച്ചതിന് ശേഷം മാത്രമേ വിശദമായി പ്രതികരിക്കാൻ കഴിയുകയുള്ളൂ. ഒരു കാര്യം ഞാൻ നേരത്തെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് എന്താണ് പറയുന്നതെന്ന് അറിയില്ല. തൃശൂർപൂരം 2024 അലങ്കോലപ്പെട്ടതിന് പിന്നിൽ വ്യക്തമായ ​ഗൂഢാലോചനയും അതുമായി ബന്ധപ്പെട്ടിട്ടുള്ള ഇടപെടലുകളും ഉണ്ടായിട്ടുണ്ടെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല.

റിപ്പോർട്ട് എന്താണ് പറയുന്നതെന്ന് പരിശോധിച്ചതിന് ശേഷം പറയാം. പൂരം കലക്കിയതിന് പിന്നിൽ അത്തരം ആളുകളുടെ രാഷ്ട്രീയ ഇടപെടലുകളും അതിന് വേണ്ടി മുൻകൂട്ടിയുള്ള ആസൂത്രണവും നടന്നിട്ടുണ്ടെന്ന് തന്നെയാണ് ഞാൻ ആവർത്തിച്ചു പറയുന്നത്. ഇത് പുതിയ കാര്യമൊന്നുമല്ല, ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ്'- സുനിൽ കുമാർ പറഞ്ഞു.

'ഇപ്പോൾ റിപ്പോർട്ട് പുറത്തുവന്നുവെന്ന് നിങ്ങൾ പറയുന്നു. ശരിയാണ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ആ റിപ്പോർട്ട് 1200 പേജുള്ള ഒരു റിപ്പോർട്ടാണ്. അത് മനസിലാക്കാതെ സംസാരിച്ചാൽ അത് ശരിയായിട്ടുള്ള ഒരു നടപടിയല്ല. ആ റിപ്പോർട്ടിൽ എല്ലാം പറഞ്ഞു കൊള്ളണമെന്നില്ല. എനിക്ക് മനസിലായ കാര്യങ്ങൾ തന്നെ ആ റിപ്പോർട്ടിൽ വന്നു കൊള്ളണമെന്നില്ല.

ആ റിപ്പോർട്ട് പുറത്തുവരട്ടെ. പുറത്തുവരുമ്പോൾ നമ്മുക്ക് പറ‍യാനുള്ള സംശയങ്ങളും അഭിപ്രായങ്ങളും പറയാമല്ലോ. ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് എനിക്കറിയാവുന്ന കൊണ്ടാണ് ഞാനത് പറഞ്ഞത്. ആ ഇടപെടൽ സംബന്ധിച്ച്, ആ റിപ്പോർട്ടിൽ അതില്ലെങ്കിൽ ബാക്കി റിപ്പോർട്ടിൽ അന്വേഷണം വേണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കാം.

തൃശൂർ പൂരത്തിന്റെ കാര്യത്തിൽ ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കുക. പൂരം കാണാൻ വരുന്നത് ഒരു സന്തോഷത്തിനും സമാധാനത്തിനും നമ്മുടെ ഒരു കൊല്ലത്തെ ആഘോഷത്തിന്റെ ഭാ​ഗമായിട്ടുമാണ്. അവിടെ എല്ലാവരും വരുന്നത് രാഷ്ട്രീയത്തിന്റെ കുപ്പായം അഴിച്ചുവച്ചിട്ടാണ്. ജനങ്ങളും അങ്ങനെ വരുന്നതാണ്. അവിടെയൊരു കലപിലയും കുഴപ്പങ്ങളും വരാൻ ആരും ആ​ഗ്രഹിക്കുന്നതല്ല. മേലിൽ അത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് ആത്മാർഥമായി ആ​ഗ്രഹിക്കുന്നതു കൊണ്ട് പറയുന്നതാണെന്നും' സുനിൽകുമാർ വ്യക്തമാക്കി.

'പൂരത്തിന്റെ സമയത്ത് ആവശ്യമില്ലാതെ പഴി കേൾക്കേണ്ടി വന്നയാളാണ് ഞാൻ. അതുകൊണ്ടാണ് വ്യക്തിപരമായി അതിൽ വ്യക്തത വരണമെന്ന് പറയുന്നത്. ആ റിപ്പോർട്ടിൽ വിശ്വസിച്ചു കൊണ്ടാണ് റിപ്പോർട്ട് പുറത്തുവരയട്ടെ എന്ന് പറയുന്നത്. കമ്മിഷണർ ഒരാൾ മാത്രം വിചാരിച്ചാൽ അത് നടക്കുന്ന കാര്യമല്ല, തൃശൂർ പൂരം എന്നു വച്ചാൽ നിസാര കാര്യമാണോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

V S Sunil Kumar
പൂരം കലക്കല്‍: എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ല, ജുഡീഷ്യല്‍ അന്വേഷണം വേണം, മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വാശി?; കെ മുരളീധരന്‍

അവിടെയൊരു ഐപിഎസുകാരൻ മാത്രമല്ലല്ലോ ഉണ്ടായിരുന്നത്. ഏതെങ്കിലും ഒരാൾ വിചാരിച്ചാൽ പൂരം നിർത്താൻ പറ്റുമോ. അതിന്റെ ചടങ്ങുകൾ അവസാനിപ്പിക്കാൻ പറ്റുമോ. ഇത് എങ്ങനെ സംഭവിച്ചുവെന്ന് എല്ലാവരും അറിയണം. അതിൽ ബന്ധപ്പെട്ട ആളുകൾക്ക് കൈ കഴുകാൻ കഴിയില്ലെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com