പൂരത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയണം, ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയണം: മന്ത്രി കെ രാജന്‍

മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടെന്നും അതിന് ശേഷവും ആശങ്കകള്‍ ബാക്കിയുണ്ടെങ്കില്‍ ഇടപെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
Access to Churalmala and Mundakai will be controlled: Minister K Rajan
റവന്യു മന്ത്രി കെ രാജന്‍ടി വി ദൃശ്യം
Published on
Updated on

തൃശൂര്‍: പൂരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ആശങ്കകള്‍ പരിഹരിക്കപ്പെടുക തന്നെ ചെയ്യണം. ഒന്നും സ്വകാര്യമായി വെക്കാന്‍ കഴിയില്ലെന്നും തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

Access to Churalmala and Mundakai will be controlled: Minister K Rajan
'അപ്രസക്തമായ ചോദ്യം ചോദിച്ച് മാനം മാറ്റേണ്ട'; അന്‍വറിനെ ലീഗ് നേതാവ് ക്ഷണിച്ചതില്‍ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടെന്നും അതിന് ശേഷവും ആശങ്കകള്‍ ബാക്കിയുണ്ടെങ്കില്‍ ഇടപെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വങ്ങള്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് പൂരം എക്‌സിബിഷന്‍ മുടങ്ങാന്‍ പോകുന്നുവെന്ന് ഒരുഘട്ടത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി നേരിട്ട് ഇരു ദേവസ്വം ബോര്‍ഡുകളെയും ഇരുത്തി ആ പ്രശ്‌നത്തിന് ഒരു പരിഹാരം കാണുകയും ചെയ്തു. തുടര്‍ന്ന് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കോടതി ഇടപെടലുണ്ടായി. ആ ഘട്ടത്തിലും സര്‍ക്കാരും സര്‍ക്കാര്‍ അഭിഭാഷകനും ഇടപെട്ടു. ആദ്യഘട്ടം മുതല്‍ തന്നെ സര്‍ക്കാര്‍ പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും നടത്തിയെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com