കോഴിക്കോട്: തൃശൂര്‍ പൂരം കലക്കി സുരേഷ് ഗോപിയെ ഡല്‍ഹിക്ക് അയച്ചതുപോലെ തിരുവനന്തപുരം നഗരസഭ ബിജെപിക്ക് നല്‍കാന്‍ ആറ്റുകാല്‍ പൊങ്കാലയും കലക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യോഗി ആദിത്യനാഥിനെക്കാള്‍ ആര്‍എസ്എസിന് വിശ്വാസം പിണറായി വിജയനെയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
പിണറായിയുടെ കവച കുണ്ഡലങ്ങളാണ് പി ശശിയും എംആര്‍ അജിത്കുമാറും. അത് ഊരിയാല്‍ പിന്നെ രാജ്ഭവനില്‍ പോയി രാജിവച്ചാല്‍ മതി. പൂരം കലക്കിയതില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചത് പൂരം കലക്കിയ ആളെത്തന്നെയാണ്. അന്വേഷണറിപ്പോര്‍ട്ടില്‍ തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം മുടക്കിയെന്ന് എഴുതാഞ്ഞത് ഭാഗ്യമെന്നും മുരളീധരന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തൃശൂരിലെ തോല്‍വി സംബന്ധിച്ച കെപിസിസി റിപ്പോര്‍ട്ടിലും മുരളീധരന്‍ അതൃപ്തി അറിയിച്ചു. റിപ്പോര്‍ട്ടിനെ കുറിച്ച് കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം. പരമ്പരാഗത വോട്ട് യുഡിഎഫില്‍ നിന്ന് ചോര്‍ന്നെന്നും അവിടെയാണ് പിണറായി കളിച്ചതും സുരേഷ് ഗോപി ജയിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക