കൊച്ചി: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മയില്‍ മരിച്ച നിലയില്‍ . കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ പത്ത് ദിവസമായി ഷാനു ഇസ്മയില്‍ ഇവിടെയാണ് താമസിക്കുന്നത്. സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ് അന്വേഷണം തുടങ്ങി.
സെപ്റ്റംബര്‍ 11 നാണ് ഷാനു ഇസ്മയില്‍ ഹോട്ടലില്‍ റൂം എടുത്തത്. റൂമില്‍ നിന്നും പുറത്തു വരാത്തത് അന്വേഷിച്ചപ്പോഴാണ് ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് ഷാനുവിനെതിരെ കേസെടുത്തിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു ബലാത്സംഗം ചെയ്തു എന്ന പരാതിയിലാണ് കേസ്. 2018 ല്‍ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക