അന്ന സെബാസ്റ്റ്യന്റെ മരണം; അന്വേഷണ റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം; മന്‍സൂഖ് മാണ്ഡവ്യ

അമിത ജോലി ഭാരവും, അനാരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷവുമാണ് മരണകാരണമെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്.
Anna Sebastian
അന്ന സെബാസ്റ്റ്യന്‍എക്സ്
Published on
Updated on

ന്യൂഡല്‍ഹി: അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടക്കുകയാണെന്നും പത്തുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. അമിത ജോലി ഭാരവും, അനാരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷവുമാണ് മരണകാരണമെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ എന്തെങ്കിലും പറയാനാവൂ, വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്‍ പൂനെയില്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരന്തലജെ നേരത്തെ അറിയിച്ചിരുന്നു. അന്ന സെബാസ്റ്റ്യന്റെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് ഏണ്‍സ്റ്റ് ആന്റ് യങ് (ഇവൈ) അനുശോചന സന്ദേശത്തില്‍ പറഞ്ഞിരുന്നു. ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതില്‍ കമ്പനി പ്രാധാന്യം നല്‍കുന്നു. ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും കമ്പനി കത്തില്‍ പറഞ്ഞു.

'അന്ന സെബാസ്റ്റ്യന്റെ ദാരുണവും അകാലത്തിലുള്ളതുമായ വേര്‍പാടില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അന്നയുടെ കുടുംബത്തിന്റെ കത്ത് ഞങ്ങള്‍ അതീവ ഗൗരവത്തോടെയും വിനയത്തോടെയും എടുക്കുന്നു. എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിന് ഏറ്റവും ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നു. ഇന്ത്യയിലെ ഇവൈ സ്ഥാപനങ്ങളിലുടനീളമുള്ള ഞങ്ങളുടെ പതിനായിരത്തോളം ജീവനക്കാര്‍ക്ക് ആരോഗ്യകരമായ ജോലിസ്ഥലം നല്‍കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നത് തുടരും' കത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2023ല്‍ സിഎ പരീക്ഷ പാസായ അന്ന മാര്‍ച്ചിലാണ് ഇവൈ ഇന്ത്യയുടെ ഭാഗമാകുന്നത്. നാലുമാസം അവിടെ ജോലി ചെയ്ത അന്ന കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പൂനെയില്‍ ഇവൈ ഗ്ലോബലിന്റെ സഹസ്ഥാപനമായ എസ്ആര്‍ ബാറ്റ്‌ലിബോയിയിലെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു. മകളുടെ മരണത്തിനു കാരണമായത് കമ്പനിയിലെ അമിതമായ ജോലിഭാരവും അനാരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷവുമാണെന്ന് ഇവൈ ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമനിക്ക് അയച്ച കത്തില്‍ അന്നയുടെ മാതാവ് അനിത ആരോപിച്ചിരുന്നു.

Anna Sebastian
'ഇത് ഭരതന്‍റെ അവസ്ഥ'; കെജരിവാളിന്റെ കസേര ഒഴിച്ചിട്ട് അതീഷി, മുഖ്യമന്ത്രിയായി ചുമതലയേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com