കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടൻ ജയസൂര്യയുടെ രണ്ട് മുൻകൂർ ജാമ്യ ഹർജികളും ഹൈക്കോടതി തീർപ്പാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ജയസൂര്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് കണക്കിലെടുത്താണ് കേസ് തീര്‍പ്പാക്കിയത്. കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത ലൈംഗിക പീഡനക്കേസുകളിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടാണ് ജയസൂര്യ ഹൈക്കോടതിയെ സമീപിച്ചത്.
2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി. ഐപിസി 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് ജാമ്യം ലഭിക്കുന്ന വകുപ്പായിരുന്നു ഇതെന്ന് ജയസൂര്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് നടന് കോടതി ജാമ്യം അനുവദിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജസ്റ്റിസ് സിഎസ് ഡയസിന്‍റേതാണ് ഉത്തരവ്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. പിഗ്‌മാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് കയറിപ്പിടിച്ചെന്നാരോപിച്ച് നടി നൽകിയ പരാതിയിലാണ് ഒരു കേസ്. 2012 - 13 കാലയളവിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മറ്റൊരു കേസ്. 2008 ജനുവരി ഏഴിനായിരുന്നു ഇത്. വിദേശത്തായിരുന്ന ജയസൂര്യ സെപ്റ്റംബർ 15ന് നാട്ടിലെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക