കോട്ടയം: കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കാര്‍ പുഴയില്‍ നിന്നും കരയ്‌ക്കെത്തിച്ചു.
കോട്ടയം ഭാഗത്ത് നിന്ന് വന്ന കാര്‍ കൈപ്പുഴ ആറ്റില്‍ വീഴുകയായിരുന്നു. നിയന്ത്രണം വിട്ട് പുഴയില്‍ വീണ കാറിലുണ്ടായിരുന്ന രണ്ട് പേരെ ആശുപത്രിയിലേയ്ക്ക് മാറ്റി. കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്കാണ് ഇരുവരേയും മാറ്റിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വാടകക്കെടുത്ത കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പുഴയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ കാറിനുള്ളില്‍ ചെളി നിറഞ്ഞ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക