'ആരെയും നിര്‍ബന്ധിപ്പിച്ച് കൈയടിപ്പിക്കേണ്ട'; അനൗണ്‍സറെ തിരുത്തി മുഖ്യമന്ത്രി- വിഡിയോ

മാറ്റാംപുറത്തായിലരുന്നു ചടങ്ങ് നടന്നത്. കോര്‍പ്പറേഷന്റെ ജീവനക്കാരനെയാണ് ചടങ്ങില്‍ അനൗണ്‍സറായി നിയോഗിച്ചത്
'Don't force anyone's clap'; Chief Minister's instructions to the announcer
പിണറായി വിജയന്‍
Published on
Updated on

തൃശ്ശൂര്‍: ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന ചടങ്ങില്‍ കാണികളെ നിര്‍ബന്ധിപ്പിച്ച് കൈയടിപ്പിക്കേണ്ടെന്ന് അനൗണ്‍സര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ആയിരുന്നു അനൗണ്‍സർക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

മാറ്റാംപുറത്തായിലരുന്നു ചടങ്ങ് നടന്നത്. കോര്‍പ്പറേഷന്റെ ജീവനക്കാരനെയാണ് ചടങ്ങില്‍ അനൗണ്‍സറായി നിയോഗിച്ചത്. എട്ടുവര്‍ഷമായി ഞാനാണ് സ്ഥിരം അനൗണ്‍സറെന്നും ആ ഭാഗ്യം വീണ്ടും ഈ ചടങ്ങിലും കിട്ടിയെന്നും പറഞ്ഞായിരുന്നു തുടക്കം. മേയര്‍ തന്റെ സുഹൃത്താണെന്നും ഈ ചടങ്ങ് കേരളത്തിലെ ചരിത്രസംഭവമാണെന്നും അനൗണ്‍സര്‍ അറിയിച്ചുകൊണ്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'Don't force anyone's clap'; Chief Minister's instructions to the announcer
ബം​ഗളൂരു അപ്പാർട്ട്മെന്റിൽ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

എന്നാല്‍ അനൗണ്‍സര്‍ അതിരുവിട്ടപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു. ഇവിടെ ആരെയും നിര്‍ബന്ധിപ്പിച്ച് കൈയടിപ്പിക്കേണ്ടെന്നും ഇത് നമ്മള്‍ അവര്‍ക്കു കൊടുക്കുന്ന സമ്മാനമല്ലേ, അതില്‍ സന്തോഷിച്ച് അവര്‍ സ്വയം കൈയടിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സദസില്‍ കൈയടികള്‍ ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com