തിരുവനന്തപുരം: എസ്എസ്എൽസി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാർക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2023, 2024 മാർച്ച് പരീക്ഷകൾ എഴുതിയ പരീക്ഷാർഥികൾ 500 (അഞ്ഞൂറ് രൂപ മാത്രം) രൂപയുടെയും പരീക്ഷ എഴുതി രണ്ട് വർഷത്തിനുശേഷമുള്ള പരീക്ഷാർഥികൾ 200 (ഇരുനൂറ് രൂപ മാത്രം) രൂപയുടെയും ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം- 12 എന്ന പേരിൽ അംഗീകൃത ബാങ്കിൽ നിന്നാണ് ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. ഡിമാന്റ് ഡ്രാഫ്റ്റ്, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിച്ചാൽ മാർക്ക് വിവരം ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക