തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി കേരള ബിജെപി. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യപാര്‍ട്ടിയും ബിജെപിയാണ്. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനെ പിന്തുടരുന്നത് 7.72 ലക്ഷം പേരും പ്രതിപക്ഷമായ കോണ്‍ഗ്രസിനെ പിന്തുടരുന്നത് 3.52 ലക്ഷം പേരുമാണ്. ഇരുവരെയും അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ബിജെപി.
മോദി തരംഗവും പാര്‍ട്ടിയുടെ വിജയകരമായ ക്രിസ്ത്യന്‍ ജനസമ്പര്‍ക്കപരിപാടിയുമായണ് സാമൂഹിക മാധ്യമത്തില്‍ ബിജെപിയെ കുടുതല്‍ പേര്‍ പിന്തുടരാന്‍ കാരണമായതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയം നേടുകയും നിരവധി നിയമസഭാമണ്ഡലങ്ങളില്‍ ഒന്നാമതെത്തി മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയുമാണ് ഈ നേട്ടം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മോദി സര്‍ക്കാരില്‍ സംസ്ഥാനത്തു നിന്ന് രണ്ടുമന്ത്രിമാരെ ലഭിച്ചതും ഈ നേട്ടത്തിന് കാരണമായി. നേരത്തെ ബിജെപിയോട് അകല്‍ച്ച കാണിച്ചവരില്‍ പോലും ഇപ്പോള്‍ വലിയ മാറ്റം പ്രകടമാണെന്നും പാര്‍ട്ടിയുടെ ഐടി, സോഷ്യല്‍ മീഡിയ സംസ്ഥാന കണ്‍വീനര്‍ എസ് ജയശങ്കര്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു.
'ഞങ്ങള്‍ എല്ലായ്‌പ്പോഴും പ്രധാനമന്ത്രിയുടെ വികസനമെന്ന അജണ്ടയിലാണ് പ്രവര്‍ത്തിക്കുന്നത്,' ജയശങ്കര്‍ പറഞ്ഞു, സാമൂഹിക മാധ്യമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും വിമര്‍ശിക്കുന്നതിനൊപ്പം സോഷ്യല്‍ മീഡിയയെ ക്രിയാത്മകമായ രീതിയിലാണ് ഉപയോഗിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് പുതിയ മാറ്റങ്ങളും ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങള്‍ക്ക് ഏഴ് ലക്ഷം അനുയായികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് പത്ത് ലക്ഷം കടന്നു. സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് വര്‍ധിപ്പിക്കുന്നതില്‍ മോദി ഘടകം വലിയ പങ്കുവഹിച്ചതായി എസ് ജയശങ്കര്‍ പറഞ്ഞു.
'ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ആളുകള്‍ നേരത്തെ പാര്‍ട്ടിയുടെ പരിധിയില്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് അവരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബിജെപിയെ പിന്തുണയ്ക്കുന്നവരെ എതിരാളികള്‍ 'ക്രിസംഘി' ആയി മുദ്രകുത്തപ്പെടുമെന്ന ആശങ്കയുള്ളതിനാല്‍ പലരും പ്രതിരോധത്തിലായിരുന്നു. എന്നാല്‍, മൂന്നാം മോദി മന്ത്രിസഭയില്‍ ജോര്‍ജ്ജ് കുര്യന് പാര്‍ട്ടി സ്ഥാനം നല്‍കിയതോടെ അതെല്ലാം മാറിമറിഞ്ഞു- ജയശങ്കര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക