കോട്ടയം: കാരിത്താസ് ഹോസ്പിറ്റലിന്റെ 'കാരിത്താസ് റൗണ്ട്' നാടിന് സമര്‍പ്പിച്ചു. കോട്ടയം രൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ സാന്നിധ്യത്തില്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കാരിത്താസ് ആശുപത്രിയുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയും ഗുണമേന്മയുള്ള ആരോഗ്യ സേവനം നല്‍കുന്നതിനുള്ള പ്രതിജ്ഞയുടെയും പ്രതീകമായി ഈ റൗണ്ട് വര്‍ത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും, അക്ഷര നഗരിയായ കോട്ടയത്തിന്റെയും ആരോഗ്യത്തിന്റെ പ്രതീകമായ ഹൃദയത്തിനെയും പ്രതിനിധാനം ചെയ്യുന്ന ഒരു മഹത്തായ സന്ദേശമാണ് കാരിത്താസ് റൗണ്ട് നാടിനു നല്‍കുന്നതെന്നും കാരിത്താസ് ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ചടങ്ങില്‍ സന്നിഹിതയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അടിയന്തര സാഹചര്യത്തില്‍ ജനങ്ങള്‍ക്കു ഉപകാരപ്രദമാകുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് സ്‌റ്റേഷന്‍ കാരിത്താസ് റൗണ്ടിന്റെ പ്രത്യേകതയാണ്. ഫസ്റ്റ് എയ്ഡ് ബോക്‌സ്, ഓക്‌സിജന്‍ സപ്പോര്‍ട്ട് , എമര്‍ജന്‍സി കിറ്റ്, സ്‌ട്രെച്ചര്‍, സ്‌പ്ലൈന്റ് സെറ്റ് കൂടാതെ ഒരു അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രിയ്ക്ക് സന്ദേശം നല്‍കുന്ന ആശയവിനിമയ സംവിധാനം. എല്ലാം ഈ ജീവന്‍ രക്ഷ സംവിധാനത്തിന്റെ പ്രത്യേകതയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക