കോഴിക്കോട്: പേരാമ്പ്രയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) റെയ്ഡ്. സ്വര്‍ണ വ്യാപാരിയുടെ ഫ്‌ലാറ്റില്‍ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു. രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സ്വര്‍ണ വ്യാപാരിയായ ദീപക്, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണു പിടിയിലായത്. സംഘത്തിന്റെ കാറും പിടികൂടി.
ഡിആര്‍ഐയുടെ മഹാരാഷ്ട്ര സംഘമാണ് ഇന്നലെ കേരളത്തിലെത്തിയത്. താമരശ്ശേരി മുതല്‍ സംഘത്തെ പിന്തുടരുകയായിരുന്നു ഇവര്‍. തുടര്‍ന്ന് പേരാമ്പ്ര ചിരുതക്കുന്നില്‍ സ്വര്‍ണവ്യാപാരിയുടെ വസതിയിലെത്തി റെയ്ഡ് നടത്തുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇവരുടെ കാറിലെ രഹസ്യ അറയില്‍ നിന്ന് ഉള്‍പ്പെടെ പണം പിടിച്ചെടുത്തു. രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി 10:45 വരെ നീണ്ടു.എറണാകുളം, കോഴിക്കോട് ഡിആര്‍ഐ സംഘങ്ങളും റെയ്ഡില്‍ പങ്കെടുത്തു. ര
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക