തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നടനും എംഎല്‍എയുമായ മുകേഷിനെ പിന്തുണയ്ക്കാതെ സിപിഎം നേതാവ് പി കെ ശ്രീമതി. എംഎല്‍എ സ്ഥാനം രാജിവെയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ് തന്നെയാണ്. ധാര്‍മികതയുടെയും ഔചിത്യത്തിന്റെയും അടിസ്ഥാനത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയാണെന്നും ശ്രീമതി ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പി കെ ശ്രീമതി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഇങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഔചിത്യപൂര്‍വ്വം, അവനവന്റെ ധാര്‍മിക ബോധം വച്ച് തീരുമാനമെടുക്കാന്‍ കഴിയേണ്ടത് അവനവന് തന്നെയാണ്. അതാണ് അതിന്റെ ഭംഗി. കോടതിയുടെ തീരുമാനം വരുന്നത് വരെ കുറ്റാരോപിതന്‍ മാത്രമാണ്. കുറ്റാരോപിതന്‍ ആയിട്ടുള്ള ആള്‍ക്ക്് ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന് മാത്രമേ അറിയൂ, താന്‍ തെറ്റുകാരനാണോ എന്നത്. അത്തരം സന്ദര്‍ഭത്തില്‍ പ്രത്യേകിച്ച് സമൂഹം ആകെ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ തീരുമാനം അദ്ദേഹത്തിന് വിട്ടുകൊടുക്കുകയാണ്'- പി കെ ശ്രീമതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക