നടി നിഖില വിമലിന്റെ അഭിമുഖങ്ങൾ അടുത്തിടെ വൻ വൈറലായിരുന്നു. മലയാളത്തിന്റെ തഗ് റാണിയായിരിക്കുകയാണ് നിഖില. എന്നാൽ അതിനൊപ്പം നടിയെ വിമർശിച്ചുകൊണ്ടും നിരവധി പേർ എത്തി. ഇപ്പോൾ നിഖിലയെ പിന്തുണച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ശബ്ന മുഹമ്മദ്. സ്വന്തം അഭിപ്രായം ഉറക്കെ പറയുന്നത് ഒരു കുറ്റകൃത്യമല്ല എന്നാണ് ശബ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
"ഒരു അഭിപ്രായം ഉണ്ടാകുന്നതും സ്വന്തം അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അത് ഉയർത്തുന്നതും ഒരിക്കലും ഒരു കുറ്റകൃത്യമല്ല. അങ്ങനെ പരിഗണിക്കപ്പെടാനും പാടില്ല. മാധ്യമ ഇടങ്ങൾ അത്തരം ശബ്ദങ്ങളെ ഉയർത്തിപ്പിടിക്കുന്നത് കണ്ടാണ് ഞങ്ങൾ വളർന്നത്. ആ മാന്യത അവർക്ക് ഇപ്പോഴും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,- നിഖിലയുടെ ചിത്രം പങ്കുവച്ച് ശബ്ന കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അവതാരകരോടുള്ള ചോദ്യത്തിനുള്ള താരത്തിന്റെ ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള മറുപടികൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കൂടാതെ നടിയുടെ ശക്തമായ നിലപാടുകളും ചർച്ചയായി. അതിനിടെ നിഖിലയെ പരോക്ഷമായി വിമർശിക്കുന്ന നടി ഗൗതമി നായരുടെ ഒരു പോസ്റ്റും ചർച്ചയായി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ചില അഭിനേതാക്കൾ പരിഹസിക്കുന്നതിനെ വിമർശിച്ചുകൊണ്ടായിരുന്നു ഗൗതമിയുടെ പോസ്റ്റ്. പിന്നാലെ നിഖിലയെ വിമർശിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. നടി ഐശ്വര്യ ലക്ഷ്മിയും നിഖിലയെ പിന്തുണച്ചുകൊണ്ട് എത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക