തിരുവനന്തപുരം: പൊതുസ്ഥലത്ത് അനധികൃതമായി മാലിന്യം വലിച്ചെറിഞ്ഞ ബൈക്ക് ഉടമയ്ക്ക് പതിനായിരം രൂപ പിഴയിട്ട് തിരുവനന്തപുരം നഗരസഭ. ശാസ്തമംഗലം സ്വദേശി ആശിഷ് ജോസിനാണ് പതിനായിരം രൂപ പിഴയിട്ടത്. ബൈക്കിലെത്തിയ ഇയാള്‍ പൈപ്പിന്‍മൂട് സൂര്യഗാര്‍ഡന്‍സിന് സമീപത്തെ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുകയായിരുന്നു.
തുടര്‍ന്ന് ബൈക്ക് ഉടമയെ ശാസ്തമംഗലം ഡിവിഷനിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റില്‍ വിളിച്ചുവരുത്തിയ ശേഷം 10,010 രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കുകകയായിരുന്നു. അനധികൃത മാലിന്യനിക്ഷേപം തടയുന്നതിനായി നഗരസഭ ഇതിനകം പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരാതികള്‍ മേയറുടെ ഔദ്യോഗിക മൊബൈല്‍ നമ്പറായ 9447377477ല്‍ അറിയിക്കുകയും ചെയ്യാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നഗരമേഖലയില്‍ അനധികൃമായി മാലിന്യം ശേഖരിക്കുന്നവര്‍ക്കെതിരെയും പൊതുനിരത്തുകളിലും തോടുകളിലും നിക്ഷേപിക്കുന്നവര്‍ക്കെതിരെയും വിട്ടുവിഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരത്തില്‍ പിടിച്ചെടുക്കുന്നു വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ നേരത്തെ അറിയിച്ചിരുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നഗരസഭ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പൊതുജനങ്ങളുടെ പരാതികള്‍ യഥാസമയം അറിയിണമെന്നും മേയര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക