നെഞ്ചുലയ്ക്കുന്ന കാഴ്ചയായി 'കളിപ്പാട്ടം', അര്‍ജുന്റെ ഫോണുകളും വസ്ത്രങ്ങളും കണ്ടെടുത്തു

വാഹനവുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു
arjun
അര്‍ജുന്റെ ലോറിയില്‍ നിന്നും കണ്ടെടുത്ത സാധനങ്ങള്‍, താഴെ കളിപ്പാട്ടം ടിവി ദൃശ്യം
Published on
Updated on

അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ കണ്ടെടുത്ത വസ്തുക്കള്‍ കണ്ടു നിന്നവരുടെയും കണ്ണുകളെ ഈറനാക്കി. ലോറിയുടെ കാബിനില്‍ നിന്നും കുഞ്ഞു മകനായി സൂക്ഷിച്ചിരുന്ന കളിപ്പാട്ട വണ്ടി കണ്ടെടുത്തതാണ് കണ്ടുനിന്നവരുടെ നെഞ്ചു പൊള്ളിച്ചത്. ലോറിയുടെ കാബിനില്‍ നിന്നും അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടു വയസ്സുള്ള മകനായി സൂക്ഷിച്ച ചെറിയ കളിപ്പാട്ട ലോറിയാണ് കാബിനില്‍ നിന്നും കണ്ടെടുത്തത്. അര്‍ജുന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഒരു ഫോണ്‍ കാബിനിലും ഒരെണ്ണം ബാഗിലുമായിരുന്നു. കുപ്പിവെള്ളം, കവറില്‍ സൂക്ഷിച്ച ധാന്യങ്ങള്‍ തുടങ്ങിയവയും ഡ്രൈവിങ് സീറ്റിന്റെ കാബിന് പിന്നില്‍ നിന്നും കണ്ടെടുത്തു. ചളിയില്‍ പുരണ്ട നിലയില്‍ അര്‍ജുന്റെ വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ വാഹനവുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു.

arjun
'എന്തൊരു കരുതലാണ് മുഖ്യമന്ത്രിക്ക്?'; പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിഡി സതീശന്‍

രാവിലെ ലോറി കരയിലേക്ക് കയറ്റിയതിനു ശേഷമാണ് പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. രണ്ട് അസ്ഥിഭാഗങ്ങളും തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയക്കാനായി മാറ്റി. ലോറിയുടെ മെക്കാനിക് ഉപകരണങ്ങള്‍ അടങ്ങിയ ബാഗും കണ്ടെടുത്തിട്ടുണ്ട്. കണ്ടെത്തിയത് തങ്ങള്‍ക്ക് വിലമതിക്കാനാകാത്തതാണ്, ഇതെങ്കിലും കണ്ടെത്തിയത് തങ്ങള്‍ക്ക് ആശ്വാസകരമെന്നും അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com