വടകര: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പി വി അൻവർ എംഎൽഎയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ പ്രതികരണവുമായി കെ കെ രമ. 'ഇന്നോവ, മാഷാ അള്ള' എന്നാണ് രമ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ളതാണ് രമയുടെ പോസ്റ്റ്. ടി പി വധക്കേസിന്റെ അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ഉപയോഗിച്ച മാഷാ അള്ളാ സ്റ്റിക്കർ ഏറെ ചർച്ചായിരുന്നു. കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ പിന്നിലായിരുന്നു ഇത്തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് രമയുടെ പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. അൻവറിനെ തേടിയും ഇന്നോവ എത്തുമോയെന്നാണ് കണ്ടറിയേണ്ടതെന്നും ചിലർ കുറിച്ചിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപക സംഘമാണ്. ഇങ്ങനെ പോയാൽ പിണറായി അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നും അൻവർ പറഞ്ഞു. എൽഡിഎഫ് ബന്ധം ഉപേക്ഷിക്കുകയാണെന്നും അൻവർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക