തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുടെ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി സിപിഎം എംഎൽഎ എം എം മണി. തങ്ങളെ വിമർശിക്കുന്നവരും എതിർക്കുന്നവരുമുണ്ടാകും, അവർ ആ വഴിക്ക് പോവുക. അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും.... ഞങ്ങളെ എതിർക്കുന്നവരുണ്ടാവും........ അവരല്ലാം.... ആ വഴിക്ക് പോവുക എന്നേ ഉള്ളൂ.......... അതൊന്നും ഞങ്ങളേ ബാധിക്കുന്ന കാര്യങ്ങളല്ല....ഞങ്ങളെ ബാധിക്കുന്നത് ഈ നാടിൻ്റെ പ്രശ്നങ്ങളാണ്.....ജനങ്ങളുടെ പ്രശ്നങ്ങളാണ് .- എം എം മണി കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് പി വി അൻവർ ഉന്നയിച്ചത്. മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും ആഭ്യന്തര മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നും അൻവർ തുറന്നടിച്ചു. മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ആഞ്ഞടിച്ചു. റിയാസിനു വേണ്ടി പാർട്ടിയെ നശിപ്പിക്കുകയാണെന്നാണ് അൻവർ ആരോപിച്ചത്. ഇടതുപക്ഷത്തിനൊപ്പം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക