കോഴിക്കോട്: പഠനത്തിൽ മികവു കാട്ടാൻ മന്ത്രവാദ ചികിത്സയെക്കെതിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പൂജാരി അറസ്റ്റിൽ. പേരാമ്പ്ര മുതുവണ്ണാച്ചയിലെ കിളച്ചപറമ്പില്‍ വിനോദ് (49) ആണ് പോക്‌സോ കേസില്‍ പിടിയിലായത്. പാലേരി കൂനിയോട് വേങ്ങശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍. കഴിഞ്ഞ ഇരുപതാം തീയ്യതി ബന്ധുക്കളോടൊപ്പമാണ് പെൺകുട്ടി ക്ഷേത്രത്തിൽ എത്തിയത്.
എന്നാൽ ബന്ധുക്കളെ പുറത്ത് നിർത്തി മന്ത്രവാദ ചികിത്സയ്ക്കായി പെൺകുട്ടിയോട് ക്ഷേത്രത്തിലെ മുറിയിൽ കയറാൻ ആവശ്യപ്പെട്ടു. അതിനിടയിലാണ് വിനോദ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പേരാമ്പ്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ക്ഷേത്രത്തോടനുബന്ധിച്ചുള്ള മുറിയില്‍ ഇയാള്‍ മന്ത്രവാദ ചികിത്സ നടത്തുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മന്ത്രവാദ ചികിത്സക്ക് പുറമേ തേങ്ങയുരുട്ടി ഫലപ്രവചനങ്ങള്‍ നടത്തുന്നതും വിനോദ് ചെയ്തുവന്നിരുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം. നേരത്തേ വാര്‍ക്കപ്പണി കോണ്‍ട്രാക്ടറായിരുന്ന വിനോദ് പത്ത് വര്‍ഷത്തിലേറെയായി വേങ്ങശ്ശേരി അമ്പലത്തിലെ പൂജാരിയാണ്. പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക