കോഴിക്കോട്: ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25) ആണ് അറസ്റ്റിലായത്. ഭർത്താവിനൊപ്പം ചേർന്നായിരുന്നു തട്ടിപ്പ്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് സുമയ്യ അറസ്റ്റിലായത്.
സുമയ്യയും ഫൈസൽ ബാബുവും ചേർന്ന് കോഴിക്കോട് സ്വദേശിയായ വ്യവസായിയിൽ നിന്നും അഞ്ചു കോടി ഇരുപതു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. 2023 ഒക്ടോബർ മുതലാണ് പലതവണയായി പരാതിക്കാരൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിക്കാൻ എന്ന പേരിൽ പണം കൈക്കലാക്കുന്നത്. ഫൈസൽ ബാബുവും സുമയ്യയും ചേർന്ന് വൻ ലാഭം വാഗ്ദാനം ചെയ്താണ് ഇത്രയും വലിയ തുക നിക്ഷേപമായി സ്വീകരിച്ചത്. വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപ തുകയോ തിരികെ കിട്ടാതായതോടെയാണ് ദമ്പതികൾക്കെതിരെ പരാതി നൽകിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരു കോടി 58 ലക്ഷം രൂപ ഇതിനിടെ തിരികെ നൽകിയെങ്കിലും ബാക്കി പണം നൽകാതെ ഫൈസൽ ബാബു വിദേശത്തേക്ക് മുങ്ങിയതായി പരാതിക്കാരൻ പറയുന്നു. ഭർത്താവിന് അടുത്തേക്ക് പോവാനുള്ള ശ്രമത്തിനിടെയാണ് സുമയ്യ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. സുമയ്യയ്ക്ക് എതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സമാന സ്വഭാവമുള്ള കൂടുതൽ പരാതികൾ ദമ്പതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക