മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് വിട്ടുവെന്ന് താന്‍ മനസ്സു കൊണ്ടു പറഞ്ഞിട്ടില്ലെന്ന് ഇടതു സ്വതന്ത്രനായ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍.ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. അന്‍വറുമായുള്ള ബന്ധം സിപിഎം അവസാനിപ്പിച്ചു. എല്‍ഡിഎഫ് പിന്തുണയോടെ കഴിഞ്ഞ രണ്ടുതവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അന്‍വറിന് കമ്മ്യൂണിസ്റ്റ് സംവിധാനത്തെപ്പറ്റി ധാരണയില്ല. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ രംഗത്തുവരണമെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ന്യൂഡല്‍ഹി: സിപിഎമ്മിനും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പി വി അന്‍വറിന്റെ ആരോപണങ്ങള്‍. ഇത് പൂര്‍ണമായി തള്ളിക്കളയുന്നു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ല. മുന്‍നിശ്ചയിച്ച പ്രകാരം അന്വേഷണം തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എ ഇന്നലെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മലപ്പുറം: താന്‍ സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഈ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് കേരളത്തിലെ പൊലീസിങ് പോയി കൊണ്ടിരിക്കുന്നത്.സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് പാവങ്ങളുടെ പ്രശ്‌നങ്ങളുമായി സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ പോയി ലോക്കല്‍ നേതാക്കള്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ചോദ്യം ചെയ്താല്‍ പൊലീസ് കേസ് വരുന്ന സ്ഥിതിയാണ്. പാര്‍ട്ടി ഓഫീസുകളില്‍ പൊതുപ്രശ്‌നവുമായി ആളുകള്‍ വരാതെയായി. ഇതാണ് ചൂണ്ടിക്കാണിച്ചത്. ഇക്കാര്യം പറഞ്ഞത് നേതൃത്വത്തിന് ഇഷ്ടമായില്ലെങ്കില്‍ ഏറ്റുപറച്ചില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക