ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭക്ത വഴിപാടായി 129 പവന്‍(1031) ഗ്രാം സ്വര്‍ണ ഉരുപ്പടികള്‍ സമര്‍പ്പിച്ചു. ചെന്നൈ സ്വദേശിനി പത്മയുടെയും കുടുംബത്തിന്റേതാണ് വഴിപാട്. ചോറ്റാനിക്കര ദേവിയ്ക്ക് 908 ഗ്രാമുള്ള സ്വര്‍ണക്കാശ് മാലയും 71 ഗ്രാമുള്ള സ്വണത്താമര പൂവും കീഴ്ക്കാവ് ഭഗവതിക്ക് 52 ഗ്രാമുള്ള സ്വര്‍ണക്കാശ് മാലയുമാണ് സമര്‍പ്പിച്ചത്.
സ്വര്‍ണത്തിന് മാത്രം 76 ലക്ഷം രൂപയോളം വില വരും. ക്ഷേത്രത്തില്‍ ദേവിയുടെ ശ്രീകോവിലിന് ചുറ്റും വെള്ളി പൊതിഞ്ഞിരിക്കുന്നതും കീഴ്ക്കാവില്‍ വെള്ളി ഗോളക സമര്‍പ്പിച്ചിരിക്കുന്നതും പത്മയുടെയും കുടുംബത്തിന്റെയും വഴിപാടാണ്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ എം ബി മുരളീധരന്‍ സ്വര്‍ണ ഉരുപ്പടികള്‍ ഏറ്റുവാങ്ങി. ചോറ്റാനിക്കര ദേവസ്വം അസി കമ്മീഷണര്‍ ബിജു ആര്‍ പിള്ള, വേസ്വം മാനേജര്‍ രഞ്ജിനി രാധാകൃഷ്ണന്‍, ക്ഷേത്ര ഉപദേശക സമിതി പ്രിസിഡന്റ് വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക