കൊച്ചി: അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന രോഗി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടെങ്കില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ നല്‍കണമെന്ന് പാലിയേറ്റീവ് കെയര്‍ മേഖലയിലെ വിദഗ്ധന്‍ ഡോ. എം.ആര്‍. രാജഗോപാല്‍. നി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലേയാഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
എന്നാല്‍ മെറ്റാസ്റ്റാറ്റിക് കാന്‍സര്‍ രോഗികള്‍ അല്ലെങ്കില്‍ ദീര്‍ഘകാലമായി ഡിമെന്‍ഷ്യ ബാധിച്ചവരുടെ കാര്യമോ? എടുത്താല്‍ ഇത്തരക്കാരെ സംബന്ധിച്ച് ജീവിതം ദുരിതപൂര്‍ണമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയെ ഐസിയുവില്‍ ചികിത്സിക്കുന്നതിന്റെ ഒരേയൊരു നേട്ടം അവരുടെ മരണ പ്രക്രിയയെ കൂടുതല്‍ നീട്ടുക എന്നത് മാത്രമാണ്. തനിക്ക് വെന്റിലേറ്ററില്‍ വേണോ വേണ്ടയോ എന്ന് രോഗിക്ക് തീരുമാനിക്കാമെന്നും അത് അയാളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇപ്പോള്‍ മരിക്കുന്നതിന് 25 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് അടുത്തിടെ ഒരു പ്രമുഖ വ്യക്തി തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 25 വര്‍ഷത്തിനിടെയാണ് ഇത്തരത്തില്‍ ചെലവ് വര്‍ധിച്ചത്. ഇന്നത്തെ സമൂഹം വിശ്വസിക്കുന്നത് ആയുസ്സ് വര്‍ദ്ധിപ്പിക്കുക എന്നത് ഡോക്ടറുടെ ഉത്തരവാദിത്തമാണ് എന്നാണ്. എന്നാല്‍ ജീവന്‍ നിലനിര്‍ത്തുക എന്നതാണ് തങ്ങളുടെ കടമയെന്നാണ് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നത്.
നിര്‍ഭാഗ്യവശാല്‍, ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യുന്നതിനെ 'നിഷ്‌ക്രിയ ദയാവധം' എന്ന് സുപ്രീം കോടതി തെറ്റായി വിശേഷിപ്പിച്ചു. സാധ്യമാകുമ്പോള്‍ അസുഖം ഇല്ലാതാക്കുകയും മറ്റ് സന്ദര്‍ഭങ്ങളില്‍ വേദനകള്‍ കുറയ്ക്കുകയും സാന്ത്വനം നല്‍കുകയും ചെയ്യുക എന്നതാണ് ഡോക്ടറുടെ ഉത്തരവാദിത്തമെന്ന് ഐസിഎംആര്‍ രേഖ പറയുന്നു. പാലിയേറ്റീവ് കെയറില്‍ തങ്ങള്‍ മനഃപൂര്‍വം ഒരു ജീവിതം അവസാനിപ്പിക്കുകയല്ല ചെയ്യുന്നത് സ്വാഭാവിക മരണം അനുവദിക്കുകയാണെന്നും ഡോ. എംആര്‍ രാജഗോപാല്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക