അപകടത്തിനിടെ എയർബാ​ഗ് മുഖത്തമർന്നു; അമ്മയുടെ മടിയിൽ ഇരുന്ന രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു

കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്
baby death
ഇഫ
Published on
Updated on

മലപ്പുറം: അപകടത്തിനിടെ എയർബാ​ഗ് മുഖത്തമർന്ന് രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാ​ഗ് കുഞ്ഞിന്റെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമായിരുന്നു മരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടിയുടെ അച്ഛൻ രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com