കോട്ടയം: വൈക്കത്ത് കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ട് ശ്യാം കുമാറിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം അക്കരപ്പാടത്ത് മൂവാറ്റുപുഴയാറിന്റെ കൈവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈക്കം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ച് ആശുപത്രിയിലാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ട് ദിവസം മുൻപ് ശ്യാം കുമാറിനെ കാണാനില്ല എന്ന പരാതിയുമായി കുടുംബം വൈക്കം പൊലീസിനെ സമീപിച്ചിരുന്നു. ശ്യാം കുമാർ അമിത ജോലിഭാരം നേരിട്ടിരുന്നുവെന്നും പരാതിയിൽ കുടുംബം ആരോപിച്ചിരുന്നു. വൈക്കത്ത് എഇഒയുടെ ചുമതല വഹിച്ചിരുന്നതും ശ്യാം കുമാർ ആയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക