കൊച്ചി: സാന്ത്വന പരിചരണം എന്നത് ജീവിതാവസാനം മാത്രം നല്‍കുന്നതല്ലെന്ന് ഡോ. എം ആര്‍ രാജഗോപാല്‍. സാന്ത്വന പരിചരണം - വൈകാരികമോ മനഃശാസ്ത്രപരമോ സാമൂഹികമോ ആകട്ടെ - ചികിത്സ തുടങ്ങുമ്പോള്‍ തന്നെ ആരംഭിക്കണമെന്ന് ഡോ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു, ഇന്ത്യയിലെ പാലിയേറ്റീവ് കെയറിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. രാജഗോപാല്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സാന്ത്വനപരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പാലിയം ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ് ഡോ. രാജഗോപാല്‍. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നേടാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമില്ലെന്ന് പാലിയേറ്റീവ് തത്വശാസ്ത്രം വിശ്വസിക്കുന്നുവെന്നും ഡോ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
കാന്‍സര്‍ രോഗബാധിതര്‍ അല്ലെങ്കില്‍ മരണാസന്നരായ രോഗികള്‍ എന്നിവര്‍ക്കു വേണ്ടിയുള്ളതാണ് പാലിയേറ്റീവ് കെയര്‍ എന്ന തെറ്റായ ധാരണ ആളുകള്‍ക്കിടയിലുണ്ട്. രോഗം പരിഗണിക്കാതെ തന്നെ, കഷ്ടപ്പാടുകളില്‍ എത്രത്തോളം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാകണം സാന്ത്വന പരിചരണത്തിനുള്ള ഏക മാനദണ്ഡമെന്നും ഡോ. രാജഗോപാല്‍ പറഞ്ഞു.
മരണം എന്നത് ഏതാണ്ട് 10-30 വര്‍ഷം മുമ്പു വരെ വളരെ വ്യക്തമായിരുന്നു. ശ്വാസം പോകുന്നു, പള്‍സും നിലയ്ക്കുന്നു എന്നതായിരുന്നു മരണം. എന്നാല്‍ ഇപ്പോള്‍ അത് വളരെ സങ്കീര്‍ണമായി. ബ്രെയിന്‍ ഡെത്ത് എന്ന കോണ്‍സെപ്റ്റ് വന്നതോടെ. തലച്ചോറിന്റെ താഴെ ഭാഗം മാത്രം പ്രവര്‍ത്തിക്കുന്നു, മറ്റൊരു സ്വബോധത്തിന്റെ ലക്ഷണവുമില്ലെങ്കിലും, ശ്വാസം കൃത്രിമമായി നല്‍കിയാല്‍ കുറച്ചു കാലം കൂടി ഹൃദയം പ്രവര്‍ത്തിക്കും. അങ്ങനെ ബ്രെയിന്‍ ഡെത്തും കാര്‍ഡിയാക് ഡെത്തും വേറെ വേറെ ഇനമായി എന്നും ഡോ. രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക