P V Anwar
പി വി അന്‍വര്‍ എംഎല്‍എസ്ക്രീൻഷോട്ട്

'പേര് അന്‍വര്‍ എന്നായതാണ് പ്രശ്‌നം, വര്‍ഗീയവാദിയാക്കുകയാണ്'; രാഷ്ട്രീയ വിശദീകരണ യോഗത്തിന് വന്‍ ജനാവലി

വന്‍ ജനാവലിയാണ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ഉള്ളത്.
Published on

മലപ്പുറം: തന്റെ പേര് പി വി അന്‍വര്‍ എന്നായതുകൊണ്ടാണ് വര്‍ഗീയ വാദിയാക്കുന്നതെന്ന് പി വി അന്‍വര്‍ എംഎല്‍എ. മലപ്പുറത്ത് അന്‍വറിന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസിയായതുകൊണ്ട് ആരും വര്‍ഗീയ വാദിയാകില്ലെന്നും അന്‍വര്‍ പറഞ്ഞു. വന്‍ ജനാവലിയാണ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ഉള്ളത്. 50 പേര്‍ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിന്നായി വന്‍ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്.

സിപിഎം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമ്മേളനത്തിയവരിലുണ്ട്. അന്‍വര്‍ പറയുന്നത് കേള്‍ക്കാനാണെത്തിയതെന്നായിരുന്നു സ്ഥലത്ത് നിന്നും ജനങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ചന്തക്കുന്നില്‍ നിന്നും വന്‍ ജനാവലിക്കൊപ്പം പ്രകടനമായാണ് അന്‍വര്‍ യോഗ സ്ഥലത്തേക്ക് എത്തിയത്.

അന്തരിച്ച കൂത്തുപറമ്പ് സമരനായകന്‍ പുഷ്പനെ അനുസ്മരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ഓം ഓം ശാന്തി, ആകാശത്തുള്ള കര്‍ത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈക്കും, ലാല്‍സലാം സഖാക്കളെ...എന്നാണ് പ്രസംഗം കേള്‍ക്കാനെത്തിവയരെ അഭിസംബോധന ചെയ്തത്.

മതവിശ്വാസി ആയതുകൊണ്ട് അവന്‍ വര്‍ഗീയവാദിയാകുന്നില്ല. അഞ്ച് നേരം നിസ്‌കരിക്കുന്നയാളാണെന്ന് പറഞ്ഞതാണ് പ്രശ്‌നം. പേര് അന്‍വര്‍ എന്നതായതുകൊണ്ടാണ് വര്‍ഗീയവാദിയാക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

P V Anwar
കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങി; രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

യോഗം തുടങ്ങുന്നതിനു മണിക്കൂറുകള്‍ മുന്‍പു തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു. നിലമ്പൂര്‍ ജനതപ്പടി മുതല്‍ വെളിയന്തോട് വരെ 4 കിലോമീറ്റര്‍ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലാണ്. ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഇന്‍ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളികളുമായി അന്‍വറിനെ യോഗസ്ഥലത്തേക്ക് പ്രവര്‍ത്തകര്‍ വരവേറ്റു. സിപിഎമ്മിന്റെ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ. സുകു പൊതുസമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com