കണ്ണൂർ: വിവാദങ്ങൾക്കിടെ മാടായിക്കാവിൽ എത്തി ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്‌കുമാർ. ഞായറാഴ്ച പുലർച്ചെയാണ് പഴയങ്ങാടി മാടായിക്കാവിൽ എത്തിയത്. കൂടാതെ കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും എഡിജിപി ദർശനം നടത്തി.
പുലർച്ചെ അഞ്ചോടെയാണ് മാടായിക്കാവിലെത്തിയത്. ശാക്തേയ ക്ഷേത്രമായ ഇവിടത്തെ പ്രധാന വഴിപാടാണ് ശത്രുസംഹാര പൂജ. തുടർന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തി പട്ടംതാലി, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ നടത്തി. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ ജലധാര, ക്ഷീരധാര, ആൾരൂപം, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ നടത്തി. രഹസ്യമായിട്ടായിരുന്നു എഡിജിപിയുടെ ക്ഷേത്ര ദർശനം. സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥൻ മാത്രമാണുണ്ടായിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ക്ഷേത്രദർശനത്തിനു ശേഷം കണ്ണൂർ എആർ ക്യാമ്പിലെത്തിയ അജിത് കുമാർ വൈകിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങി. അജിത്‌കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ രംഗത്തെത്തുകയായിരുന്നു. പൂരം കലക്കലും ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ചകളുമെല്ലാം വലിയ ചർച്ചയായി. ചുമതലയിൽ നിന്ന് അജിത്കുമാറിനെ നീക്കണമെന്ന് സിപിഐ അടക്കമുള്ള ഭരണപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നതിന് ഇടയിലാണ് എഡിജിപിയുടെ ക്ഷേത്ര ദർശനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക