കൊച്ചി: കേരളത്തിൽ വരുന്ന രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഓക്ടോബർ 1, 2 തീയതികളിൽ അടച്ചിടുന്നത്. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആണ്. എല്ലാ വര്‍ഷവും ഗാന്ധി ജയന്തിക്കും മദ്യഷോപ്പുകള്‍ക്ക് അവധിയാണ്.
അടുപ്പിച്ച് രണ്ട് ദിവസം അവധിയായതിനാൽ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ തിരക്ക് കൂടാനുള്ള സാധ്യതയുമേറെയാണ്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ അടയ്ക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്കോ മദ്യവിൽപ്പന ശാലകൾ ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്.
ബാറുകൾ ഇന്ന് രാത്രി 11 മണി വരെ പ്രവർത്തിക്കും. അവധി ദിനങ്ങൾ കണക്കിലെടുത്ത് അമിത വില ഈടാക്കി കരിഞ്ചന്തയിൽ വില്പന നടക്കാനുള്ള സാധ്യത കൂടുതലായതിനാൽ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും എക്സൈസും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓണക്കാലത്തും മദ്യ വില്പനയിൽ വർധന രേഖപ്പെടുത്തിയിരുന്നു. 818.21 കോടിയുടെ മദ്യമാണ് ഓണ സീസണിൽ വില്പന നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാൾ 9 കോടി രൂപയുടെ അധിക നേട്ടമാണുണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക