കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിനെതിരെയുള്ള പൊലീസ് അന്വേഷണം ഏതു രൂപത്തിലാണ് പോവുന്നതെന്ന് അറിയില്ലെന്ന് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ സിദ്ദിഖിനെ സംരക്ഷിക്കുന്നില്ലെന്ന് മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.
സര്‍ക്കാര്‍ സിദ്ദിഖിനെ സംരക്ഷിക്കുന്നുണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ മുന്തിയ അഭിഭാഷകരെ വയ്ക്കുമായിരുന്നോയെന്ന് രാജീവ് ചോദിച്ചു. വിലകൂടിയ അഭിഭാഷകരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. അടുത്ത വാര്‍ത്ത അതാവുമെന്നും രാജീവ് പറഞ്ഞു.
സിദ്ദിഖിന്റെ ജാമ്യേപക്ഷയെ ഹൈക്കോടതിയില്‍ ശക്തമായാണ് സര്‍ക്കാര്‍ എതിര്‍ത്തതെന്നും രാജീവ് പറഞ്ഞു.
സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് രാജീവിന്റെ പ്രതികരണം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സിദ്ദിഖ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക