കോഴിക്കോട്: ഫറോക്ക് കോട്ടക്കടവിലെ സിഎംഎച്ച് ആശുപത്രിയിലെ ആർഎംഒ ആയി പ്രവർത്തിച്ച ഡോക്ടർക്കെതിരെ ഗുരുതര ആരോപണം. ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കളാണ് തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്കിനെതിരെ ആരോപണമുന്നയിച്ചത്.
സെപ്റ്റംബർ 27നു ചികിത്സയിലിരിക്കെ മരിച്ച വിനോദ് കുമാർ എന്ന വ്യക്തിയെ ചികിത്സച്ചത് എംബിബിഎസ് തോറ്റ ഡോക്ടറാണെന്നു ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നും, 2018 മുതൽ അബു എബ്രഹാം ലൂക്ക് ഇവിടെ ജോലി ചെയ്യുകയാണെന്നും അവർ ആരോപിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മരിച്ച വ്യക്തിയുടെ മരുമകൾ അബുവിന്റെ ജൂനിയറായി 2011ൽ മുക്കം കെഎംസിസി മെഡിക്കൽ കോളജിൽ പഠിച്ചിരുന്നു. എന്നാൽ അബു രണ്ടാം വർഷത്തോടെ പഠനം അവസാനിപ്പിച്ചുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
വിഷയത്തിൽ ബന്ധുക്കളുടെ പരാതി ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രാഥമിക അന്വേഷണം ഉടൻ ആരംഭിക്കുമെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക