Empuraan Controversy: മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണം; എംപുരാന്‍ സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം-വിഡിയോ

പ്രദര്‍ശനം നടത്തുന്ന സിനിമ തിയേറ്ററിലേക്ക് പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
Empuraan Controversy: മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണം; എംപുരാന്‍ സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം-വിഡിയോ
Updated on

ചെന്നൈ: എംപുരാന്‍ സിനിമക്കെതിരെ പ്രതിഷേധം ഉയര്‍ത്തി തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകള്‍. പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ കമ്പത്ത് പ്രതിഷേധ പ്രകടനം നടത്തി. സിനിമയില്‍ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

പ്രദര്‍ശനം നടത്തുന്ന സിനിമ തിയേറ്ററിലേക്ക് പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പൃഥ്വിരാജിനും മോഹന്‍ലാലിനുമെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ സിനിമ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ തമിഴ്‌നാട്ടിലെ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും പ്രതിഷേധിച്ചു

ഡാമിനെക്കുറിച്ചുളള സീനുകള്‍ ഒഴിവാക്കാത്ത പക്ഷം തമിഴ്‌നാട്ടില്‍ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com