പരിഷ്കരിച്ച വഖഫ് ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല വഖഫ്. വസ്തുവകകള്‍ പരിപാലിക്കുകയാണ് വഖഫ് ബോര്‍ഡിന്റെ ചുമതല. പള്ളികളുടെ നിയന്ത്രണത്തില്‍ ഇടപെടുന്ന ഒന്നും ബില്ലില്‍ ഇല്ല. നടപടികള്‍ സുതാര്യമാക്കുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി റിജിജു പറഞ്ഞു..സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം sg 513715 എന്ന നമ്പറിന്. പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 250 രൂപയുടെ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നടന്നത്. ഇവിടെ നിന്ന് ധനലക്ഷ്മി ലോട്ടറി ഏജൻസി എന്ന പേരിൽ വാങ്ങിയ 180 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് കടയുടമ സുരേഷ് പറഞ്ഞു.. വഖഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കെ രാധാകൃഷ്ണന് സംസാരിക്കുന്നതിനിടെ അതിനെ എതിര്‍ത്താണ് സുരേഷ് ഗോപി എംപി രംഗത്തുവന്നത്. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നു കെ രാധാകൃഷ്ണന് എം പി ലോക്സഭയില്‍ പറഞ്ഞു. മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബില്‍ ന്യൂനപക്ഷവിരുദ്ധമായതിനാല്‍ സിപിഎം എതിര്‍ക്കുന്നുവെന്നും രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു..സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്, മണിക് സര്‍ക്കാര്‍, എംഎ ബേബി, ബൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു. പ്രതിനിധി സമ്മേളനം പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു..പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി റീ എഡിറ്റും തിരുത്തും വരുത്തിയിട്ടും മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എംപുരാനെ വിടാതെ സംഘപരിവാര്‍. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ സിനിമയ്ക്കെതിരായ വിമര്‍ശനങ്ങള്‍ ഒരുപടികൂടി കടന്ന് സംവിധായകന് പൃഥ്വിരാജിനും തിരക്കഥാകൃത്ത് മുരളി ഗോപിക്കും എതിരെ തിരിക്കുകയാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍..സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂവാര്ത്തകള് അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക