
ചെന്നൈ: എക്സാലോജിക്- സിഎംആര്‍എല്‍ ഇടപാടുകളില്‍ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനെന്ന് കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. ഈ ഇടപാടില്‍ അഴിമതി ഇല്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും പിണറായി വിജയനാണ് 'പിവി' എന്ന് ആര്‍ക്കും തെളിയിക്കാനായില്ലെന്നും എകെ ബാലന്‍ പറഞ്ഞു.
ഈ കേസില്‍ കുടുങ്ങാന്‍ പോകുന്നത് പിണറായി വിജയനോ വീണയോ അല്ല, മറ്റ് ചിലരായിരിക്കുമെന്ന് എകെ ബാലന്‍ പറഞ്ഞു. പിസി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്ന ദിവസമാണ് കേസ് എസ്എഫ്‌ഐഒക്ക് വിട്ടത്. മൂന്ന് കോടതി പറഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ബോധ്യപ്പെടുന്നില്ലേയെന്നും മറ്റൊരു ലാവ്‌ലിന്‍ പോരെ മാറ്റിയെടുക്കാനാണെങ്കില്‍ നടക്കില്ലെന്നും ബാലന്‍ പറഞ്ഞു.
'എക്സാലോജിക്- സിഎംആര്‍എല്‍ ഇടപാടുകളില്‍ കെണിയാന്‍ പോകുന്നത് പിണറായിയോ വീണയോ അല്ല. ഹൈക്കോടതി വിധിയുടെ ഉത്തരവിന് ഘടകവിരുദ്ധമാണ് ഇപ്പോള്‍ വന്ന കാര്യം. 2023 ജനുവരി മാസം 31നാണ് കേസ് എസ്എഫ്‌ഐഒയ്ക്ക് വിടുന്നത്. ആ ദിവസം ഓര്‍ക്കാന്‍ കാരണം അന്ന് രാവിലെയാണ് പിസി ജോര്‍ജ് രാജിവച്ച് ബിജെപിയിലേക്ക് പോകുന്നത്. 186 കോടി അഴിമതി നടന്നെന്നാണ് പറയുന്നത്. അതില്‍ 1.72 കോടിയാണ് വീണയ്ക്ക് നല്‍കിയെന്ന് പറയുന്നത്. അത് കഴിഞ്ഞാല്‍ ബാക്കിയുള്ളവര്‍ ആരാണ്?. ഞങ്ങള്‍ക്ക് കിട്ടേണ്ട സേവനം കിട്ടിയില്ലെന്ന് എക്‌സാലോജിക് പറഞ്ഞാല്‍ മാത്രമേ കേസ് നില്‍ക്കുകയുള്ളു. ആവശ്യമായ സേവനം വീണ കൊടുത്തിട്ടുണ്ട്'- ബാലന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക