
തൃശൂര്‍: കൈറ്റിന്റെ ഓണ്‍ലൈന്‍ എഐ കോഴ്‌സില്‍ വിദ്യാര്‍ഥിയായി ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍. എഐ സാങ്കേതിക വിദ്യയെക്കുറിച്ച് പഠിക്കാനെത്തിയ എംഎല്‍എ നല്ല അച്ചടക്കമുള്ള കുട്ടിയാണെന്ന് കോഴ്‌സിന്റെ ഭാരവാഹികളും പറയുന്നു.
''കൈറ്റിന്റെ നേതൃത്വത്തില്‍ എഐയെ സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നുണ്ടെന്ന് അറിഞ്ഞു. ഒരു അക്കാദമിക് താല്‍പ്പര്യം കൊണ്ടാണ് ഞാനതില്‍ ചേര്‍ന്നത്. എഐ എന്നു പറയുന്ന പുതിയ സാങ്കേതിക വിദ്യയെ സംബന്ധിച്ച് മനസിലാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. ഈ ക്ലാസിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത പൂര്‍ണമായും മലയാളത്തിലാണ്. അതുകൊണ്ട് ഒരു പ്രാഥമിക വിദ്യാഭ്യാസമുള്ളവര്‍ക്ക് വരെ പഠിച്ചെടുക്കാന്‍ കഴിയും. ക്ലാസ് കഴിഞ്ഞാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം ഓണ്‍ലൈനായി തന്നെ അയച്ചു കൊടുക്കും. ഈ കോഴ്‌സ് പഠിച്ചാല്‍ എഐയെക്കുറിച്ച് നല്ല ധാരണയുണ്ടാക്കാന്‍ കഴിയും. കൈറ്റിന്റെ ഈ ക്ലാസ് ഗുണകരമായിട്ടാണ് തോന്നിയത്'', എംഎല്‍എ പറയുന്നു.
റെസ്യൂമെ തയ്യാറാക്കല്‍, മലയാളം പ്രോപ്റ്റിങ്, സെര്‍ച്ച്, ഡോക്യുമെന്റ് പ്രോസസിങ്, വിഡിയോ നിര്‍മാണം തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കോഴ്‌സ്. ആദ്യ കോഴ്‌സിലാണ് എഎല്‍എ ചേര്‍ന്നത്. രണ്ടാമത്തെ ബാച്ചിന് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക