NH544: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ചാലക്കുടി - അങ്കമാലി ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

റോഡിലെ ട്രാഫിക് ബ്ലോക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തില്‍ താല്‍ക്കാലിക പാതയിലൂടെ ചെറുവാഹനങ്ങളെ വഴിതിരിച്ചുവിടും.
Chalakkudy - Angamaly national highway
ചാലക്കുടി - അങ്കമാലി ദേശീയ പാത
Updated on

കൊച്ചി: ചാലക്കുടി - അങ്കമാലി ദേശീയ പാതയിൽ അടിപ്പാതകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച വൈകീട്ട് നാലുമണി മുതല്‍ ഗതാഗത നിയന്ത്രണം. റോഡിലെ ട്രാഫിക് ബ്ലോക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തില്‍ താല്‍ക്കാലിക പാതയിലൂടെ ചെറുവാഹനങ്ങളെ വഴിതിരിച്ചുവിടും.

ഗതാഗത ക്രമീകരണം ഇങ്ങനെ;

തിരക്ക് കൂടി വരുന്ന സമയങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി രാവിലെ ചാലക്കുടി ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ മുരിങ്ങൂര്‍ അടിപ്പാത വഴി അന്നനാട്', കാടുകുറ്റി, പുളിക്കകടവ്, എരയാംകുടി കൂടി അങ്കമാലി/അത്താണിയിലേക്ക് പോകേണ്ടതാണ്.

വൈകുന്നേരം സമയങ്ങളില്‍ അങ്കമാലിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പൊങ്ങം, വെസ്റ്റ് കൊരട്ടി, വാളൂര്‍, തീരദേശ റോഡ്, കാടുകുറ്റി, അന്നനാട്, മുരിങ്ങൂര്‍ വഴി ചാലക്കുടിയിലേക്കും മറ്റും പോകേണ്ടതാണ്. കൂടാതെ തിരക്ക് കൂടി വരുന്ന സമയങ്ങളില്‍ ചാലക്കുടി ഭാഗത്തു നിന്നും അങ്കമാലി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ മുരിങ്ങുരില്‍ നിന്നും തിരിഞ്ഞ് മേലൂര്‍, പാലമുറി, കോനൂര്‍, നാലുകെട്ട്, എസ് സിഎംഎസി. പാലിശ്ശേരി വഴി കറുകുറ്റിയിലേക്കും മറ്റും പോകേണ്ടതാണ്.

ചാലക്കുടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പോട്ട - ആളൂര്‍ - കൊടകര വഴിയോ, നാടുകുന്നില്‍ നിന്നും തിരിഞ്ഞ് ചെറുകുന്ന് -ആളൂര്‍ -കൊടകര വഴിയോ പോകേണ്ടതാണ്.

കൊടകര ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഗാന്ധി നഗര്‍ സര്‍വ്വീസ് റോഡ് - വല്ലപ്പാടി കനകമല പനമ്പിള്ളി കോളേജ് വഴി പോട്ടയിലെത്തി യാത്ര തുടരേണ്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com