
കൊച്ചി: മതത്തേയും ആധ്യാത്മികതയേയും വേര്‍തിരിച്ചു കാണാന്‍ കഴിയണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊയ്ക്കാട്ടുശ്ശേരി എന്‍എസ്എസ് കരയോഗത്തിന്റെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടേയും വെബ് സൈറ്റിന്റേയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ അനാചാരങ്ങളെ തൂത്തെറിയാന്‍ തന്റേടത്തോടെ രംഗത്തുവന്നയാളാണ് മന്നത്തുപത്മനാഭന്‍. അതുകൊണ്ടു തന്നെ മന്നത്തു പത്മനാഭനെ ജാതീയവാദിയായി ഒരിക്കലും വിലയിരുത്തുവാന്‍ കഴിയുകയില്ല. മന്നത്തുപത്മനാഭന്റെ ആദര്‍ശങ്ങളെ ഉള്‍ക്കൊണ്ട് ഇതര സമുദായങ്ങള്‍ക്കു കൂടി ഹിതകരമാകുന്ന കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണം. ലഹരിയടിച്ച് മയങ്ങേണ്ടവരായല്ല മറിച്ച് ജീവിതത്തില്‍ നന്മകള്‍ ചെയ്ത് അത് ലഹരിയായി ആസ്വദിക്കുന്നവരായാണ് യുവതലമുറ മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം എ എന്‍ വിപിനേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. പി വി വിജയകുമാര്‍, ആര്‍ സുരേഷ് ബാബു. ആര്‍ വി രഘുനാഥ്, ആര്‍ ആര്‍ നായര്‍, ജ്യോതിഷ് കുമാര്‍ പഞ്ചവടി , ഡോ. അഭിജിത് രഘുനാഥ്, പി നാരായണന്‍ നായര്‍, ജയടീച്ചര്‍, പി എസ് വിശ്വംഭരന്‍, പി എസ് വിജയലക്ഷ്മി, വി ജി രാജഗോപാല്‍, ഇ ആര്‍ രഞ്ജു കൃഷ്ണന്‍, ജയകുമാര്‍ പെരുമ്പിള്ളി, ഇ ബി ഗണേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക