
മധുര: ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ വിഭജന രാഷ്ട്രീയമാണെന്ന് വിമര്‍ശിച്ച പിണറായി കേന്ദ്ര അവഗണനക്കെതിരെ കേരളവും തമിഴ്‌നാടും ഒറ്റക്കെട്ടാണെന്നും പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംപുരാന്‍ സിനിമയെ കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എംപുരാന്‍ ആക്രമിക്കപ്പെട്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി. സിബിഎഫ്‌സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ വിഭജന രാഷ്ട്രീയമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. മണിപ്പൂര്‍ വിഷയവും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക