Jail Officer Attacked: റിമാന്‍ഡ് തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചു; കൈക്ക് പൊട്ടല്‍

സഹോദരങ്ങളായ അഖില്‍ ഗണേശന്‍, അജിത് ഗണേശന്‍ എന്നിവരാണ് അക്രമം അഴിച്ചുവിട്ടത്
Jail Officer Attacked
പരിക്കേറ്റ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ
Updated on

കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരുടെ അക്രമത്തില്‍ ജയില്‍ ജീവനക്കാരന് പരിക്കേറ്റു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനന് ആണ് പരിക്കേറ്റത്. ഇന്നു വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.

അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണ് ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചത്. സഹോദരങ്ങളായ അഖില്‍ ഗണേശന്‍, അജിത് ഗണേശന്‍ എന്നിവരാണ് അക്രമം അഴിച്ചുവിട്ടത്.

മറ്റൊരു തടവുകാരനെ ആക്രമിച്ച ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് ജയില്‍ ഉദ്യോഗസ്ഥനെ പ്രതികള്‍ ആക്രമിക്കുന്നത്. പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹന്റെ കൈക്ക് പൊട്ടലുണ്ട്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com