
പത്തനംതിട്ട: 17കാരിയെ കാണാനില്ലെന്നു പരാതി. വെണ്ണിക്കുളത്താണ് സംഭവം. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകൾ രോഷ്നി റാവത്തിനെയാണ് കാണാതായത്. വർഷങ്ങളായി ഗംഗാറാം കേരളത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം.
ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായതെന്നു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ ഫലം കാത്തിരിക്കുകയാണ് പെൺകുട്ടി. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകൾ സംസാരിക്കും.
കാണാതാകുമ്പോൾ കറുപ്പിൽ വെളുത്ത കള്ളികളുള്ള ഷർട്ടാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കയറി പോയെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയെ കാണുന്നവർ വിവരം അറിയിക്കണമെന്നു പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക